
റിയാദ്: വ്യവസായ മേഖലയിലെ സ്വദേശിവല്‍ക്കരണം 31 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രാജ്യത്തെ 1,12,700 സ്ഥാപനങ്ങളില്‍ 12,11,982 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 3.74 ലക്ഷം സ്വദേശികളാണുള്ളത്. ശേഷിച്ച 8.37 ലക്ഷം പേരും വിദേശികളാണ്.
ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയത് പെട്രോളിയം, പ്രകൃതിവാതക മേഖലകളിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.