
റിയാദ്: ചികിത്സാ പിഴവുകളെ കുറിച്ച് ഉടന്‍ അറിയിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രോഗികളുടെ സുരക്ഷാ നിലവാരവും ചികിത്സാ ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണിത്.
വര്‍ഷം തോറും രാജ്യത്ത് ചികിത്സാ പിഴവ് മൂലം മരണപ്പെടുന്നവരുടെ കണക്ക് കണക്കിലെടുത്താണ് മന്ത്രാലയ തീരുമാനം. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വിവിധ പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചികിത്സാ പിഴവുകള്‍, അത്യാഹിതങ്ങള്‍, അസ്വാഭാവിക മരണങ്ങളും അപകടങ്ങളും അടക്കമുള്ള കേസുകളെ കുറിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. ഇതില്‍ വീഴ്ചവരുത്തുന്ന ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ മുന്നറിയിപ്പു നല്‍കി.
ഗുരുതര വീഴ്ചകളിലേക്ക് നയിച്ച കാരണങ്ങളെ കണ്ടെത്തണം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കുന്നതും ശിക്ഷാര്‍ഹമാണ്. ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍, കേസുകളിലേക്ക് നയിച്ച കാരണങ്ങള്‍ നിര്‍ണ്ണയിക്കണമെന്ന് 2016 ലെ ചട്ടം നിലവിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.