
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഫോറം ഡിസംബര്‍ 21ന് വെള്ളിയാഴ്ച നടക്കും. അംബാസഡര്‍ മുനു മഹാവര്‍ സംബന്ധിക്കും. അല്‍ ഖുവൈര്‍ എംബസി ആസ്ഥാനത്ത് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.30ന് ഓപണ്‍ ഫോറം ആരംഭിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിട്ട് പരാതികള്‍ ബോധിപ്പിക്കാനാകും. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും.
ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഫോറം എല്ലാമാസവും തുടര്‍ച്ചയായി നടന്നുവരികയാണ്. സാമൂഹിക പ്രവര്‍ത്തകര്‍ക്കും വിവിധ വിഷയങ്ങളുമായി എംബസിയില്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.