
കുവൈത്ത് സിറ്റി: പൊതുജനങ്ങള്‍ക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്നും താമസ കേന്ദ്രങ്ങളില്‍ അപരിചിതരെ കണ്ടാല്‍ പോലീസില്‍ വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.
കൂടുതല്‍ ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ ദിവസങ്ങള്‍ വീട് അടച്ചിടുന്ന സന്ദര്‍ഭങ്ങളില്‍ വാട്ടര്‍ ടാപ്പുകള്‍ പൂട്ടിയിടുകയും വീടിന് പരിസരത്ത് നേരിയ വെളിച്ചം തെളിയിക്കുകയും വേണം.
അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 112 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. വീടുകള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും സമീപം സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.