
ജിദ്ദ: ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ച വാഹനം പുറത്തിറക്കാനൊരുങ്ങി ജിദ്ദ ഗതാഗത വകുപ്പ്. റോഡുകളില്‍ സുരക്ഷാ നിലവാരം ഉയര്‍ത്തുക, വാഹനാപകടങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുതായി റോഡിലിറക്കാന്‍ പോകുന്ന ട്രാഫിക് വകുപ്പിന്റെ വാഹനങ്ങള്‍ ട്രാഫിക് മേധാവി ജനറല്‍ സുലൈമാന്‍ സകരിയുടെ സാന്നിധ്യത്തില്‍ ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശഅല്‍ ബിന്‍ മാജിദ് പരിശോധിച്ചു.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, അമിത വേഗത പോലുള്ള നിയമ ലംഘനങ്ങള്‍ എന്നിവ പിടികൂടാന്‍ സാധിക്കും. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയത് രാജ്യത്ത് അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് അറുതി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.