Currency

ഒളിച്ചോടിയ ഗാര്‍ഹികത്തൊഴിലാളികള്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും

സ്വന്തം ലേഖകന്‍Friday, December 21, 2018 3:06 pm

കുവൈത്ത് സിറ്റി: സ്പോണ്‍സറുടെ കീഴില്‍നിന്ന് ഒളിച്ചോടിയ ഗാര്‍ഹികത്തൊഴിലാളികള്‍ പിടിയിലായാല്‍ ഉടന്‍ നാടുകടത്തും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. നിയമനിര്‍മാണം ജനുവരിയില്‍ പാര്‍ലമെന്റ് പരിഗണിക്കും.എന്നാല്‍ ഒളിച്ചോട്ട പരാതി നീക്കം ചെയ്യാനാവില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട മറ്റു നടപടികള്‍ സാമൂഹിക- തൊഴില്‍, സാമ്പത്തിക വികസന മന്ത്രി ഹിന്ദ് അല്‍ സബീഹ് ഉടനെ പ്രഖ്യാപിക്കും. അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തില്‍ തൊഴില്‍നിയമം ഭേദഗതി ചെയ്യുന്നതിന് പഠനം നടത്തുമെന്ന് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x