Currency

സൗദി വിമാനത്താവളത്തില്‍ അനധികൃത പാര്‍ക്കിങ്ങിന് 525 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Friday, December 21, 2018 3:32 pm

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളില്‍ വാഹനം തെറ്റായി പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനത്തിന് മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 525 റിയാലാണ് പിഴ. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച നടപടി മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.

മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ ലൈനിന് പുറത്ത് പാര്‍ക്ക് ചെയ്യുക, ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് കൈയ്യേറുക, അനുമതിയില്ലാത്ത സ്ഥലത്ത് വാഹനം നിര്‍ത്തിയിടുക എന്നിവ നിയമലംഘനങ്ങളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x