Currency

തൊഴിലിടങ്ങളില്‍ വെച്ച് പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത

സ്വന്തം ലേഖകന്‍Monday, December 24, 2018 3:34 pm

റിയാദ്: സൗദിയില്‍ ജോലി സ്ഥലങ്ങളില്‍ നിന്ന് പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ ഒരാഴ്ചക്കുള്ളില്‍ തൊഴിലുടമയെ അറിയിക്കണമെന്ന് ഗോസി (ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്)യുടെ അറിയിപ്പ്. പരിക്കേല്‍ക്കുന്ന തൊഴിലാളിക്ക് ചികിത്സാ ചെലവിനും സാമ്പത്തിക നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്. ജോലിയുടെ ഭാഗമായുളള യാത്രയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കും നഷ്ടപരിഹാരമുണ്ടെന്ന് ഇന്‍ഷൂറന്‍സ് വിഭാഗം അറിയിച്ചു.

തൊഴിലിനിടെ പരിക്കേല്‍ക്കുന്ന തൊഴിലാളി ഒരാഴ്ചക്കുള്ളില്‍ തന്നെ തൊഴിലുടമയെ വിവരമറിയിക്കണം. വിവരമറിഞ്ഞ് തൊഴിലുടമ മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ചട്ടം. ജോലി സ്ഥലത്ത് വെച്ച് സംഭവിക്കുന്ന പരിക്കുകളും, ജോലിസ്ഥലത്തേക്ക് വരുംപോഴോ, തിരിച്ച് പോകുംപോഴോ സംഭവിക്കുന്ന അപകടങ്ങളും ഒരേ ഗണത്തിലാണ് പരിഗണിക്കുക.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ എണ്ണായിരത്തിനടുത്താണ് (7776) ഇത്തരം അപകടക്കേസുകള്‍. അതായത്, പ്രതിദിനം ശരാശരി 86 കേസുകള്‍. നാല്‍പത് വയസ്സിന് മുകളിലുള്ളവരുടെ അപകട നിരക്കാണ് കൂടുതല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x