
അബുദാബി: ലോകത്തിലെ മികച്ച വിനോദ സഞ്ചാര രാജ്യങ്ങളിലൊന്നായി യുഎഇ തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറല്‍ കോംപറ്റിറ്റീവ്‌നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി നടത്തിയ യുഎഇ ഫിഗേഴ്‌സ് 2017 പഠന റിപ്പോര്‍ട്ടിലാണ് ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി യുഎഇയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം യുഎഇയിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ച അതിഥികളുടെ എണ്ണം 2.04 കോടിയായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ യുഎഇയിലെ ഓരോ എമിറേറ്റും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അറബ്, വിദേശ സന്ദര്‍ശകരാണ് യുഎഇയുടെ ടൂറിസ സാധ്യതകള്‍ കൂടുതലായി അനുഭവിച്ചറിഞ്ഞത്. ദുബായില്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും നൃത്തം ചെയ്യുന്ന ജലധാരയും ഏറ്റവും വലിയ കൃത്രിമ ദ്വീപായ പാം ഐലന്‍ഡും മിറക്കിള്‍ ഗാര്‍ഡനും ദുബായ് ഫ്രെയിമും ഡെസേര്‍ട്ട് പാര്‍ക്കും വാട്ടര്‍ പാര്‍ക്കുമെല്ലാമാണ് സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം.
അബുദാബിയില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും കയറാന്‍ പറ്റുന്ന ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, ലോകോത്തര അത്യാഡംബര ഹോട്ടലായ എമിറേറ്റ്‌സ് പാലസ്, പൈതൃക കേന്ദ്രങ്ങളായ മക്ത ഫോര്‍ട്ട്, ഖസര്‍ അല്‍ ഹൊസന്‍, ഹെറിറ്റേജ് വില്ലേജ്, ഫെറാരി, ലൂവ്‌റ് അബുദാബി, വാര്‍ണര്‍ ബ്രോസ് തുടങ്ങി പുതിയ വിസ്മയ കാഴ്ചകളുടെ കലവറയുണ്ട്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളും വ്യത്യസ്ത പദ്ധതികളിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.