Currency

കുവൈത്തില്‍ വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വിദേശ ഏജന്‍സി

സ്വന്തം ലേഖകന്‍Tuesday, December 25, 2018 8:34 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ചുമതല വിദേശ ഏജന്‍സിയെ ഏല്‍പ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എപിക് സിസ്റ്റംസ് കോര്‍പറേഷന്‍ എന്ന ഏജന്‍സിയെയാണ് ആരോഗ്യമന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്. ഞായറാഴ്ച മുതല്‍ ഏജന്‍സി പ്രവര്‍ത്തനം തുടങ്ങും.

ആരോഗ്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവരും പുതുതായി നിയമിക്കപ്പെടുന്നവരും ആയ മുഴുവന്‍ വിദേശ ഡോക്റ്റര്‍മാരും ഏജന്‍സിയുടെ സഹായത്തോടെ യോഗ്യതയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടി വരും. വെരിഫിക്കേഷന്‍ നടപടികള്‍ക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല. പകരം രജിസ്‌ട്രേഷന്‍ ഫീസായി 125 ഡോളറും സാക്ഷ്യപ്പെടുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റിനും 80 ഡോളര്‍ വീതവും ഏജന്‍സിയില്‍ അടക്കണം. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഡോക്ടര്‍മാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.

പദ്ധതി നടപ്പാവുന്നതോടെ നിലവില്‍ ജോലിയിലുള്ള വിദേശി ഡോക്ടര്‍മാരും സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ പുതുതായി നിയമിതരാകുന്നവരും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനക്ക് നല്‍കേണ്ടി വരും. വിദേശ എന്‍ജിനിയര്‍മാരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ സ്വീഡിഷ് കമ്പനിയെ കമ്പനിയെ ഏല്‍പ്പിച്ചതിതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും അധികൃതര്‍ പരിശോധിക്കാനൊരുങ്ങുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x