Currency

സൗദിയില്‍ സ്ത്രീകള്‍ക്ക് മുഖം മറക്കാന്‍ അനുവാദം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Thursday, December 27, 2018 2:01 pm

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് മുഖം മറക്കാന്‍ അനുവാദം നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മുഖം മറക്കുന്ന കാരണത്താല്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ ചില സ്വകാര്യ കമ്പനികള്‍ വിമുഖത കാണിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മുഫ് ലീഹ് അല്‍ ഖഹ്ത്താനിയുടേതാണ് മുന്നറിയിപ്പ്.

ഇത് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വ്യക്തമായ വിവേചനമാണ്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണം. ഇക്കാരണത്താല്‍ ഏതങ്കിലും വനിതാ ജീവനക്കാര്‍ക്ക് പ്രയാസം നേരിടുന്നതായി കണ്ടെത്തിയാല്‍ അത്തരം കമ്പനികളെ കുറിച്ച് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് നടപടിക്കായി കൈമാറുമെന്ന് അല്‍ ഖഹ്ത്താനി മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x