Currency

പുതുവര്‍ഷം; ടിക്കറ്റ് നിരക്ക് കുറച്ച് സൗദിയിലെ നാസ് എയര്‍

സ്വന്തം ലേഖകന്‍Thursday, December 27, 2018 2:06 pm

റിയാദ്: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദിയിലെ നാസ് എയര്‍. ആഭ്യന്തര ടിക്കറ്റ് നിരക്ക് നാല്‍പ്പത്തി ഒമ്പത് റിയാലിനു വരെ ലഭ്യമാക്കിയിട്ടുണ്ട് കമ്പനി. ഈ മാസം മുപ്പത് വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം.

പുതുവര്‍ഷപ്പിറവി പരിഗണിച്ചാണ് സൗദിയിലെ ബജറ്റ് എയര്‍ലൈന്‍സായ നാസ് എയര്‍ ആഭ്യന്തര ടിക്കറ്റില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ വാരാന്ത്യ ദിനങ്ങളൊഴികെ മറ്റു ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. എക്കണോമി ക്ലാസില്‍ മാത്രമാണ് നിരക്കിളവുണ്ടാവുക. അബഹയില്‍ നിന്നും അല്‍ ബഹ, ബിഷ, ജിസാന്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിളവ്.

ടാക്സുള്‍പ്പെടെ വെറും 49 റിയാലിന് ഈ റൂട്ടില്‍ വണ്‍വേ ടിക്കറ്റ് ലഭ്യമാണ്. റിയാദ് – ദമ്മാം വണ്‍വേ ടിക്കറ്റിന് 69 റിയാല്‍ മാത്രം. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ നിന്നും മദീനയിലേക്ക് 89 റിയാലിന് യാത്ര ചെയ്യാനാവും. ജിദ്ദയില്‍ നിന്നും അബഹയിലേക്കും ഇതേ നിരക്ക് തന്നെ. റിയാദ് – ജിദ്ദ നിരക്ക് 119 റിയാലും ജിദ്ദ – ദമ്മാം നിരക്ക് 169 റിയാലുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x