
ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കല്‍ നീട്ടിവെക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. നിര്‍ദേശം പാര്‍ലമെന്റ് അധ്യക്ഷ, മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. അതേസമയം 94 അടിസ്ഥാന സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന നിര്‍ദേശത്തിനനുകൂലമായി പാര്‍ലിമെന്റില്‍ ഭൂരിപക്ഷ എം.പിമാരും വോട്ട് ചെയ്തതോടെ നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി. വാറ്റ് നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന നിര്‍ദേശത്തെ മുപ്പത്തി ഒമ്പത് പാര്‍ലിമെന്റ് അംഗങ്ങളാണ് പിന്തുണച്ചത്. എന്നാല്‍ രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ തന്നെ വാറ്റ് മൂല്യവര്‍ധിത നികുതി രാജ്യത്ത് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് വാറ്റ് നിലവില്‍ വരുന്നത്. ടെലി കമ്മ്യുണിക്കേഷന്‍സ്, വസ്ത്രം, തുണി, ഹോട്ടല്‍, റസ്റ്റോറന്റ്, വാഹനങ്ങള്‍ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതിയുടെ പരിധിയില്‍ വരുമെന്നാണ് സൂചന. എന്നാല്‍ 94 അടിസ്ഥാന ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്കിയിട്ടുള്ളതായി അധിക്യതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.