
റിയാദ്: സൗദി ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം കാത്തുകഴിയുന്നത് 74 ഇന്ത്യക്കാര്‍. ഇതില്‍ ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെ 45 പേര്‍ മലയാളികളാണ്. സാമ്പത്തിക ക്രമക്കേട്, മദ്യം നിര്‍മ്മാണം, കൊലപാതകം, തൊഴില്‍ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പെട്ടവരാണ് ഇവരെന്ന് കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
തൊഴില്‍ വിഭാഗം വൈസ് കോണ്‍സല്‍ സഞ്ജയ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയില്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ തടവുകാരുമായും ജയില്‍ അധികൃതരുമായും ആശയവിനിമയം നടത്തിയത്. ചെറിയ കുറ്റകൃത്യങ്ങളില്‍പെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി മോചിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ കഴിഞ്ഞ മാസം മോചനം ലഭിച്ച 15 ഇന്ത്യക്കാരെ കോണ്‍സുലേറ്റ് നാട്ടിലെത്തിച്ചിരുന്നു. മലയാളികളില്‍ ഭൂരിഭാഗവും ലഹരി കടത്തിയ കേസില്‍ പിടിയിലായവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.