
കുവൈത്ത് സിറ്റി: ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനൊരുങ്ങി കുവൈത്ത്. രാജ്യമെമ്പാടും ഇത്തരം വാഹനങ്ങളുടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചു. പരിസ്ഥിതി സൗഹൃദമായ ഇലക്ടിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് മന്ത്രാലയം പ്രത്യേക പീനത്തിന് തുടക്കമിട്ടത്. കാര്‍ കമ്പനികള്‍, വ്യവസായ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പഠനം.
ലോക രാജ്യങ്ങള്‍ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്ന വഴിയിലാണ്. കാര്‍ കമ്പനികളും ഈ ദിശയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഏതാനും വര്‍ഷത്തിനകം ഇലക്ട്രിക് കാറുകള്‍ വിപണി കീഴടക്കുമെന്നാണ് കരുതുന്നത്. ദൂരയാത്രകളില്‍ ചാര്‍ജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരം കാറുകളുടെ അപാകതയായി പറയാറുള്ളത്. ഇത് പരിഹരിക്കാനാണ് കുവൈത്ത് രാജ്യവ്യാപകമായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.