
മനാമ: പുതുവവത്സര ദിനാഘോഷ വേളയില്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് അതോറിറ്റി ഡയറ്ക്ടര് ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ വ്യക്തമാക്കി. ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തും. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ഒരു മാസത്തേക്ക് റോഡിലിറക്കുന്നതിന് നിരോധിക്കുകയും ചെയ്യും.
വാഹനമോടിക്കുന്ന മുഴുവന്‍ ആളുകളും റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനങ്ങളില്‍ നിന്ന് അസ്വാഭാവിക ശബ്ദമുണ്ടാക്കുകയോ റോഡില്‍ തടസമുണ്ടാക്കുകയോ ചെയ്താല്‍ ഒരുമാസത്തേക്ക് സസ്പെന്ഷന് ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ദിനാഘോഷ വേളയില്‍ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ 50 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. അമിതവേഗത, റോഡില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍, സിഗ്നലുകള്‍ അവഗണിക്കല്‍, അനുവാദമില്ലാത്ത റേസിങ് തുടങ്ങിയവയൊന്നും ആഘോഷത്തിന്റെ പേരില്‍ അനുവദിക്കുന്നതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.