Currency

മൂന്നു മാസത്തിനിടെ സൗദിയില്‍ ജോലി ഉപേക്ഷിച്ചത് അഞ്ചര ലക്ഷം പേര്‍

സ്വന്തം ലേഖകന്‍Tuesday, January 1, 2019 11:12 am

റിയാദ്: സൗദിയില്‍ മൂന്ന് മാസത്തിനകം അഞ്ചര ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിച്ചതായി തൊഴില്‍ വിപണിയുമായുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ട്. 2018 രണ്ടാം പാദവും മൂന്നാം പാദവും തമ്മിലുള്ള അന്തരം കണക്കാക്കുമ്പോഴാണ് ഇത്രയും പേര്‍ ജോലി വിട്ടതായി വ്യക്തമായത്.

ഭൂരിപക്ഷം വിദേശികളാണെങ്കിലും തൊഴില്‍ വിട്ടവരില്‍ സ്വദേശികളും ഉള്‍ശപ്പടും. 2018 രണ്ടാം പാദത്തില്‍ തൊണ്ണൂറ്റി മൂന്നര ലക്ഷത്തിലേറെ (93,67,593) ജോലിക്കാര്‍ തൊഴില്‍ വിപണിയിലുണ്ടായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 88 ലക്ഷമായി (88,13,236) കുറഞ്ഞു. അതായത് അഞ്ച് ലക്ഷത്തിലേറെ പേര്‍ (5,54,357) മൂന്ന് മാസത്തിനകം വിവിധ കാരണങ്ങളാല്‍ ജോലി വിടാന്‍ നിര്‍ബന്ധിതരായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ളത് വ്യക്തികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളിലാണ്. 43 ലക്ഷമാണ് ഇവരുടെ കണക്ക്. 32 ലക്ഷത്തിലധികം ജോലിക്കാരുള്ള രണ്ടാം സ്ഥാനം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ക്കാണ്. ഓഹരി മേഖലയിലുള്ള സ്ഥാപനങ്ങളില്‍ എട്ടര ലക്ഷം ജോലിക്കാരാണുള്ളത്. ജോലിക്കാരില്‍ ഏറ്റവും കൂടുതലുള്ളത് തലസ്ഥാന നഗരി ഉള്‍ശപ്പടുന്ന റിയാദ് മേഖലയിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x