
റിയാദ്: അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് വരുന്ന ഡിസംബറോടെ ആരംഭിക്കും. സര്‍വീസുകള്‍ കൂട്ടിയേക്കും. നിലവിലുള്ള എട്ട് സര്‍വീസുകള്‍ മുപ്പതാക്കി ഉയര്‍ത്താനാണ് ശ്രമം. ഇതോടെ പ്രതിവര്‍ഷം മുപ്പത് ലക്ഷം പേര്‍ക്ക് സഞ്ചരിക്കാം. ഇതിനുള്ള പഠനം മന്ത്രാലയങ്ങള്‍ തുടങ്ങി.
നിലവില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 8 റൗണ്ട് ട്രിപ്പുകളാണ് അല്‍ ഹറമൈന്‍ ട്രെയിന്‍ നടത്തുന്നത്. 2019 അവസാനമാവുമ്പോഴേക്ക് പ്രതിദിനം മുപ്പത് സര്‍വീസുകളാണ് ലക്ഷ്യം. ഇത് വഴി പ്രതിവര്‍ഷം 30 ദശലക്ഷം ആളുകള്‍ക്ക് മെട്രോ ട്രെയിന്‍ പ്രയോജനപെടുത്താനും. ഒപ്പം യാത്രാ ദൈര്‍ഘ്യവും സേവനവും മെച്ചപ്പെടും. ഇതിനുള്ള പഠനങ്ങള്‍ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ചു.
മക്ക മദീന യാത്രാ സമയം 90 മിനിറ്റില്‍ നിജപ്പെടുത്തലും പഠനത്തിന്റെ ഭാഗമാണ്. പുതിയ പദ്ധതി പ്രകാരം ഓരോ അര മണിക്കൂറിലും മക്കയില്‍ നിന്നും മദീനയില്‍ നിന്നും ഹറമൈന്‍ ട്രൈന്‍ സര്‍വീസ് ഉണ്ടാകും. പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയിരുന്ന ടിക്കറ്റ് നിരക്കിളവ് അവസാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.