Currency

കോടതി വിധികള്‍ എസ്.എം.എസ് വഴി അറിയിക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Wednesday, January 2, 2019 12:08 pm

കുവൈത്ത് സിറ്റി: കോടതി വിധികള്‍ എസ്.എം.എസ് വഴി ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നീതിന്യായ മന്ത്രാലയത്തിന് പദ്ധതി. നീതിന്യായ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഇടപാടുകാര്‍ക്ക് കോടതി നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേസിലെ കക്ഷികള്‍ക്കോ അഭിഭാഷകര്‍ക്കോ കേസുമായി ബന്ധപ്പെട്ട വിധികള്‍ ഒരേസമയം എസ്.എം.എസ് സന്ദേശം വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. കോടതിഫീസ് അടയ്ക്കല്‍, പിഴ അടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം കഴിഞ്ഞവര്‍ഷം മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി കേസുകളുടെ നിലവിലെ സ്ഥിതി അറിയാനുള്ള സൗകര്യവും നേരത്തേയുണ്ട്. ഘട്ടംഘട്ടമായി എല്ലാ കേസ് നടപടികളും ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x