Currency

പ്രവാസികള്‍ക്ക് വന്‍ അവസരം; വിരമിച്ച ശേഷവും യുഎഇയില്‍ തുടരാന്‍ 5 വര്‍ഷ വീസ

സ്വന്തം ലേഖകന്‍Friday, January 4, 2019 1:45 pm

അബുദാബി: ജോലിയില്‍നിന്ന് വിരമിച്ച ശേഷവും യുഎഇയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് റിട്ടയര്‍മെന്റ് വീസ നല്‍കുന്നു. 55 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്കാണ് ഉപാധികളോടെ അഞ്ചു വര്‍ഷത്തെ വീസ നല്‍കുക. തുല്യ കാലയളവിലേക്ക് പുതുക്കാനും സാധിക്കും. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ 20 ലക്ഷം ദിര്‍ഹത്തിന്റെ വസ്തുവോ പത്തു ലക്ഷം ദിര്‍ഹത്തിന്റെ ബാങ്കു നിക്ഷേപമോ ഉള്ളവരായിരിക്കണം.

മാസത്തില്‍ ഇരുപതിനായിരം ദിര്‍ഹം സ്ഥിരവരുമാനം ലഭിക്കുന്ന 55 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ദീര്‍ഘകാല വീസയ്ക്ക് അര്‍ഹരായിരിക്കും. ഈ നിബന്ധന പാലിച്ച് ദീര്‍ഘകാല വീസയില്‍ യുഎഇയില്‍ തങ്ങുന്നവര്‍ക്ക് മാതാപിതാക്കളെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനും അനുമതിയുണ്ട്.

നേരത്തെ വന്‍കിട നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും പത്തു വര്‍ഷത്തെ വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x