Currency

അബുദാബിയില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Saturday, January 5, 2019 1:31 pm

അബുദാബി: പാര്‍ക്കുകളിലും മറ്റു പൊതുസ്ഥലങ്ങളിലും വാട്ടര്‍ കൂളര്‍ സ്ഥാപിക്കുന്നതിന് അബുദാബിയില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. പൊതുജന സുരക്ഷ ലക്ഷ്യമിട്ടാണ് നടപടിയെന്ന് അബുദാബി നഗരസഭ അറിയിച്ചു. നഗരസഭയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിലവാരമുള്ള വാട്ടര്‍ കൂളറായിരിക്കണം സ്ഥാപിക്കേണ്ടത്. കൂളറും പൈപ്പും അണുവിമുക്തമായിരിക്കണം. കൂളറിലേക്ക് വെള്ളം കൊണ്ടുവരുന്നതും സുരക്ഷിതമായിട്ടായിരിക്കണമെന്നും നഗരസഭ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കാത്തവിധം സൂക്ഷ്മമായാണ് ഇവ കൈകാര്യം ചെയ്യേണ്ടത്.

പൈപ്പുകളും ഫില്‍റ്ററുകളും സമയബന്ധിതമായി പരിശോധിച്ച് ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കുകയും വേണം. പരാതിയും നിര്‍ദേശവും അറിയിക്കാനുള്ള നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കറും കൂളറില്‍ പതിക്കണം. അബുദാബി എമിറേറ്റില്‍ സ്ഥാപിച്ച എല്ലാ കൂളര്‍ ഉടമകളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു. കൂളറിന്റെ പ്രവര്‍ത്തന ക്ഷമത, കാര്യക്ഷമത, ശുചിത്വം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട ഉടമകളാണെന്നും ഇതിനുള്ള സംവിധാനം ഒരുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x