Currency

അഞ്ചു മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം നടപ്പിലാക്കി സൗദി

സ്വന്തം ലേഖകന്‍Tuesday, January 8, 2019 12:40 pm

റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച അഞ്ച് മേഖലകളിലെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. ഇതോടെ നിയമലംഘനം കണ്ടെത്തുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കമായി. തൊഴില്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ നഗരങ്ങളില്‍ ഇന്ന് പരിശോധന നടന്നു.

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പ്പെറ്റ്, വാഹന സ്പയര്‍ പാര്‍ട്സ്, ചൊക്ലേറ്റ് തുടങ്ങിയ വിപണന സ്ഥാപനങ്ങള്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലായത്. എഴുപത് ശതമാനമാണ് സ്വദേശികളുടെ അനുപാതം. ഇതിന്റെ ഭാഗമായി കര്‍ശന പരിശോധനക്കും തുടക്കം കുറിച്ചു. കര്‍ശന പരിശോധന ഭയന്ന് സ്വദേശികളെ നിയമിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ പലതും ഇന്ന് അടച്ചിട്ടു.

പലരും സ്പോണ്‍സര്‍മാരെ വെച്ചാണ് ഇന്ന് കടകള്‍ തുറന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നതിനാല്‍ ആശങ്കയിലാണ് പലരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x