
റിയാദ്: സൗദി തൊഴില്‍ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. സ്ത്രീ ജോലിക്കാര്‍ മുഖം മറക്കുന്നത് വിലക്കുന്ന ചില സ്ഥാപനങ്ങളുടെ നിയമ വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ന്റെ പ്രതികരണം.
രാജ്യത്തെ മതസംസ്‌കാരത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ഭാഗമായുള്ള പൗരാവകാശങ്ങള്‍ ഹനിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നത് സൗദി തൊഴില്‍ നിയമത്തിന്റെ താല്‍പര്യമാണ്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.
സ്ത്രീ ജോലിക്കാര്‍ക്ക് വേണ്ടിയുള്ള തൊഴില്‍ പരസ്യങ്ങളില്‍ മുഖം മറക്കാതിരിക്കണമെന്നും തൊലിനിറം വ്യക്തമാക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകളെ നിരീക്ഷിക്കുമെന്നും നടപടി എടുക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.