Currency

തൊഴില്‍പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം; അബൂദബിയില്‍ അതിവേഗകോടതിക്ക് തുടക്കം

സ്വന്തം ലേഖകന്‍Wednesday, January 9, 2019 2:31 pm

അബൂദബി: അബൂദബിയില്‍ തൊഴില്‍പ്രശ്‌നങ്ങള്‍ക്ക് ഇനി ഒറ്റദിവസം കൊണ്ടു പരിഹാരം. തൊഴില്‍ അനുബന്ധ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗക്കോടതിക്കു തുടക്കമായി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ഏകദിന അതിവേഗകോടതി സ്ഥാപിച്ചത്.

കമ്പനികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അതിവേഗം പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗകോടതി സ്ഥാപിച്ചത്. തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് കാലങ്ങളോളം കുടുങ്ങിക്കിടക്കേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുക, വേതനം കൃത്യസമയത്ത് നല്‍കാതിരിക്കുക തുടങ്ങി കമ്പനി ഉടമകള്‍ക്കെതിരെയുള്ള പരാതികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് അതിവേഗകോടതി.

തവാഫക് സെന്ററില്‍ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയത്തിന്റെ ഭാഗമായാണ് കോടതി പ്രവര്‍ത്തിക്കുക. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് കോടതി പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x