Currency

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനൊരുങ്ങി സൗദി

സ്വന്തം ലേഖകന്‍Friday, January 11, 2019 3:39 pm

റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പദ്ധതി തുടങ്ങും. സ്വകാര്യ- പൊതുമേഖല പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര രീതിയനുസരിച്ചുള്ള ആകര്‍ഷകമായ നിക്ഷേപ പരിസ്ഥിതി രൂപപെടുത്തുക എന്നിവയാണ് ലക്ഷ്യം.

ആദ്യ പദ്ധതിയില്‍ മക്കയില്‍ 33 സ്‌കൂളുകളുണ്ടാകും. ജിദ്ദയില്‍ 27 എണ്ണവും. മന്ത്രാലയത്തിന് കീഴിലുള്ള പുതിയതും പഴയതുമായ സ്‌കൂളുകളില്‍ വിദ്യഭ്യാസം സൗജന്യമായി തന്നെ തുടരും. ഈ പദ്ധതിക്കായി പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍ നല്‍കുന്ന പ്രമേയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x