
റിയാദ്: സൗദി ടെലികമ്യൂണിക്കേഷന്‍, ഐ.ടി മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാനുള്ള രൂപരേഖക്ക് മന്ത്രാലങ്ങള്‍ ധാരണയിലെത്തി. അടുത്ത വര്‍ഷത്തിനകം ഈ മേഖലയില്‍ പതിനയ്യായിരം തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനാണ് നീക്കം. വിവരസാങ്കേതികവിദ്യ, തൊഴില്‍ മന്ത്രാലയങ്ങളാണ് സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ധാരണയിലെത്തിയത്.
2016ന് ശേഷം ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു. 2016ല്‍ ഐ.ടി, ടെലികോം മേഖലയില്‍ 37 ശതമാനം മാത്രമുണ്ടായിരുന്നു സ്വദേശികളുടെ അനുപാതം. ഇത് കഴിഞ്ഞ വര്‍ഷം 43 ശതമാനമായി. വനിതകളുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 13 ശതമാനവുമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.