
അബുദാബി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ ടിക്കറ്റ് നിരക്കില്‍വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ഇന്ത്യ എക്സ്പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സ് എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ മാര്‍ച്ച് 26 വരെയുള്ള യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ദുബായ്, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് 260 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍ നിന്ന് ന്യൂഡല്‍ഹി, പൂനൈ എന്നിവിടങ്ങളിലേക്കും ഇതേ നിരക്ക് തന്നെ. ഈ മാസം പതിനഞ്ചാം തീയ്യതി വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം.
കേരളത്തില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് എമിറേറ്റ്സ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇക്കണോമി ക്ലാസില്‍ 825 ദിര്‍ഹമും ബിസിനസ് ക്ലാസില്‍ ഇത് യഥാക്രമം 3395 ദിര്‍ഹവുമായിരിക്കും നിരക്ക്. നവംബര്‍ 30 വരെ യാത്രകള്‍ക്കായി ഈ മാസം 22 വരെ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.