Currency

പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം നല്‍കി സൗദി

സ്വന്തം ലേഖകന്‍Sunday, January 13, 2019 11:53 am

റിയാദ്: സൗദിയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയ്ക്ക് അംഗീകാരം. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ ഇനി റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകാരം നല്‍കിയത്. 2016 പാസാക്കിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോള്‍ അംഗീകരിച്ചത്.

പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ വിദേശികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കണം. 18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല. എന്നാല്‍ ശാസ്ത്രജ്ഞര്‍, വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട് ചെയ്യാന്‍ കഴിയും.

അതേസമയം ശമ്പളം നല്‍കാതിരിക്കല്‍, ബിനാമി ബിസിനസ്സ്, തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കും. സ്വദേശികള്‍ക്കായി മാറ്റിവെച്ച തൊഴിലുകളിലേക്കു വിദേശികള്‍ക്ക് പ്രഫഷന്‍മാറ്റം നടത്താനും അനുമതിയുണ്ടാകില്ലെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x