Currency

മക്കയില്‍ 7 മിനിറ്റ് സൗജന്യ പാര്‍ക്കിങ്

സ്വന്തം ലേഖകന്‍Sunday, January 13, 2019 10:20 am

മക്ക: വാഹനം പാര്‍ക്കു ചെയ്യുന്നതിനായി നിര്‍ത്തിയിടുന്നതു മുതല്‍ പാര്‍ക്കിങ് ടിക്കറ്റ് എടുക്കുന്നതുവരെയുള്ള 7 മിനിറ്റ് സൗജന്യ പാര്‍ക്കിങ് ആയിരിക്കുമെന്ന് മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.

എന്നാല്‍ ഏഴു മിനിറ്റു കഴിഞ്ഞിട്ടും പാര്‍ക്കിങിനുള്ള തുക അടച്ചില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കുമെന്നും വ്യക്തമാക്കി. ഇതിനായി നിരവധി പരിശോധകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മാനദണ്ഡമനുസരിച്ചാണ് 7 മിനിറ്റ് നിജപ്പെടുത്തിയതെന്നും നഗരസഭ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x