Currency

കുവൈത്തില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവ്

സ്വന്തം ലേഖകന്‍Wednesday, January 16, 2019 1:24 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു. 2017ല്‍ കുവൈത്ത് വീസ നേടിയ ഇന്ത്യക്കാരുടെ എണ്ണം 56,000 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 52,000 ആയെന്നാണ് കണക്ക്. ഒരുവര്‍ഷത്തിനിടെ 7% കുറവാണ് രേഖപ്പെടുത്തിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറില്‍ ഒഴിച്ച് ഇന്ത്യക്കാരുടെ എണ്ണം കുറയുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ 2017ല്‍ 3,74000 ഇന്ത്യക്കാര്‍ക്ക് വീസ നല്‍കിയിരുന്നു. 2018ല്‍ വീസ നേടിയ ഇന്ത്യക്കാര്‍ 2,95000 ആണ്. 21ശതമാനമാണ് കുറവ്. കഴിഞ്ഞ 5 വര്‍ഷത്തെ (2014-2018) കണക്കനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയ ഇന്ത്യക്കാരുടെ തോതില്‍ 62% കുറവുണ്ടായിട്ടുണ്ട്. കുവൈത്തിലേക്ക് വീസ നേടിയവരില്‍ 35 ശതമാനമാണ് കുറവ്. 2018 ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വീസ നല്‍കിയ ഗള്‍ഫ് രാജ്യം യുഎഇ ആണ്.

സൗദി അറേബ്യയും കുവൈത്തുമാണ് തൊട്ടടുത്ത്. ഇന്ത്യക്കാരുടെ ആകര്‍ഷണീയ തൊഴില്‍ കേന്ദ്രം എന്ന സ്ഥാനം സൗദി അറേബ്യയ്ക്ക് ഇപ്പോള്‍ ഇല്ല. 2014ല്‍ 329000 ഇന്ത്യക്കാര്‍ സൗദി വീസ സമ്പാദിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ 80% കുറവാണ് ഉണ്ടായത്. അതേസമയം ഖത്തറിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x