Currency

യുഎഇ ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, January 17, 2019 4:26 pm

അബുദാബി: ഈ വര്‍ഷം യുഎഇയില്‍ നിന്ന് ഹജ്ജിനു പോകാനുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. അടുത്തമാസം 14 വരെ രജിസ്ട്രേഷന്‍ തുടരും. അബുദാബിക്കു പുറമേ ദുബായ് എമിറേറ്റിലെ എല്ലാ മതകാര്യ വകുപ്പ് കാര്യാലയങ്ങളിലും ഷാര്‍ജയിലും രജിസ്ട്രേഷനു സൗകര്യമുണ്ടെന്നു മതകാര്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ 15 കാര്യാലയങ്ങളാണ് മതകാര്യ വകുപ്പിനുള്ളത്.

രാവിലെ 7 മുതല്‍ 2 വരെ അപേക്ഷകള്‍ സ്വീകരിക്കും. തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടുമായാണ് അപേക്ഷിക്കേണ്ടത്. സ്വദേശികളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് മുന്‍ഗണന. ഈ വര്‍ഷം ഓഗസ്റ്റ് 12 ന് ആയിരിക്കും ബലി പെരുന്നാള്‍. (ഹിജ്റ വര്‍ഷം 1440 ദുല്‍ഹജ്ജ് 10 ). ദുല്‍ഹജ്ജ് 8 മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. യുഎഇയില്‍ ഹജ്ജ് ഉംറ ഏജന്‍സികള്‍ വഴിയാണ് മതകാര്യ വകുപ്പ് തീര്‍ത്ഥാടന കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x