Currency

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്; കുവൈത്തില്‍ വാണിജ്യ മന്ത്രാലയം നടപടി ശക്തമാക്കി

സ്വന്തം ലേഖകന്‍Saturday, January 19, 2019 3:15 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിനായി വാണിജ്യ മന്ത്രാലയം നടപടി ശക്തമാക്കി. സുതാര്യമല്ലാത്ത ഇടപാടുകള്‍ നടത്തിയാല്‍ കമ്പനികളുടെ ലൈസന്‍സ് മരവിപ്പിക്കും. തട്ടിപ്പു നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇരകള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റിയല്‍ എസ്റ്റേറ്റ് നടപടികളില്‍ സുതാര്യത ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ഇതുവരെ 13 കമ്പനികളുടെ ലൈസന്‍സ് മരവിപ്പിക്കുകയും 26 വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ വില്‍പന നടത്തിവന്ന ഏതാനും കമ്പനികളുടെ ലൈസന്‍സ് മന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. സുതാര്യമല്ലാത്ത ഇടപാടുകളുടെ പേരിലാണ് നടപടി. അഞ്ച് വ്യക്തികള്‍ക്കും വാണിജ്യ ഇടപാടുകള്‍ നടത്തുന്നതില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമാനുസൃതമായ മുന്‍കരുതല്‍ നടപടിയെന്ന രീതിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇവര്‍ക്ക് പങ്കാളിത്തമുള്ള കമ്പനികള്‍ക്കെതിരെയും സഹകരിക്കുന്ന വ്യക്തികള്‍ക്കെതിരെയും നടപടിയുണ്ടാവും. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുകളില്‍ ഒരിക്കല്‍ പ്രതിയായവര്‍ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x