ആക്രമണങ്ങളും കൊലപാതകങ്ങളും വെടിവെപ്പും വർദ്ധിച്ച പശ്ചാത്തലത്തിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ ചിക്കാഗോ പോലീസ് 970 പുതിയ തസ്തികളിൽ ആളുകളെ നിയമിക്കാൻ തീരുമാനിച്ചു.
ചിക്കാഗോ: ആക്രമണങ്ങളും കൊലപാതകങ്ങളും വെടിവെപ്പും വർദ്ധിച്ച പശ്ചാത്തലത്തിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ ചിക്കാഗോ പോലീസ് 970 പുതിയ തസ്തികളിൽ ആളുകളെ നിയമിക്കാൻ തീരുമാനിച്ചു. ഈ വർഷം ഇതുവരെ ചിക്കാഗോയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആയിരക്കണക്കിനു ആളുകൾക്ക് പരിക്ക് പറ്റുകയും നൂറുകണക്കിനു ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം മുൻ നിർത്തിയാണു പുതിയ നിയമനങ്ങൾ നടത്തുന്നതെന്നും ചിക്കാഗോ പോലീസ് മേധാവി എഡ്ഡി ജോൺസൺ അറിയിച്ചു.
2017 ജനുവരി മുതൽ 516 പുതിയ പോലീസ് ഉദ്യോഗസ്ഥരെയും 92 ഫീൾഡ് ട്രെയിനിംഗ് ഉദ്യോഗസ്ഥരെയും 200 കുറ്റാന്വേഷകരെയും 112 സെർജന്റ്സിനെയും 50 ലൂറ്റെനൻറ്റുകളെയും നിയമിക്കാനാണു പദ്ധതിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ചിക്കാഗോയിലെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 12500-ൽ നിന്നും 13500 ആയി ഉയരും. ക്രമസമാധാനനില ശാന്തമാക്കാൻ ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.