Currency

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാര്‍

സ്വന്തം ലേഖകന്‍Thursday, January 24, 2019 1:41 pm

റിയാദ്: സൗദിയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി പുതിയ കരാറായി. മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നതുള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം പ്രാബല്യത്തിലാകും. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇന്ത്യന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ഓയോ ഗ്രൂപ്പുമായി പുതിയ കരാര്‍ ഹജ്ജ്-ഉംറ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് ബിന്‍തനും ഓയോ കമ്പനി സി.ഇ.ഒ റിതേഷ് അഗര്‍വാളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഏഴായിരത്തിലധികം ഹോട്ടലുകളിലും കെട്ടിടങ്ങളിലുമായാണ് തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യം. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇവയെല്ലാം. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

പുതിയ കരാറനുസരിച്ച് നിലവില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പുനപരിശോധിക്കും. കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. കെട്ടിടങ്ങളുടെ നടത്തിപ്പ്, പ്രവര്‍ത്തന നിരീക്ഷണം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവക്കായി ഇലക്ട്രോണിക് സംവിധാനമൊരുക്കാനും കമ്പനിയുമായി ധാരണയായിട്ടുണ്ട്. താമസസൗകര്യം നല്‍കുന്നവരുടെ പ്രവര്‍ത്തന നിലവാരവും നിരീക്ഷണവിധേയമാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x