Currency

‘ഇമറാത്തി സ്‌കൂള്‍’; യുഎഇയില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി

സ്വന്തം ലേഖകന്‍Monday, January 28, 2019 2:48 pm

അബുദാബി: പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി യുഎഇ ഒരുങ്ങുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അധ്യക്ഷതവഹിച്ച മന്ത്രിസഭായോഗത്തിലാണ് വിദ്യാഭ്യാസപദ്ധതിയായ ‘ഇമറാത്തി സ്‌കൂളി’നെക്കുറിച്ച് വിശദീകരിച്ചത്.

വിവിധ തലങ്ങളില്‍ മികവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എണ്ണൂറോളം സ്വകാര്യ, പൊതുസ്‌കൂളുകളില്‍ പുതിയ പദ്ധതി നടപ്പിലാക്കും. കണക്ക്, ശാസ്ത്രം, ഭാഷ എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. അടുത്ത ആറ് വര്‍ഷത്തേക്ക് പദ്ധതിക്കായി അഞ്ച് ബില്യണ്‍ ദിര്‍ഹമാണ് വകയിരുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x