Currency

സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശി നിയമനം നടത്തിയാല്‍ പിഴ 300 ദിനാര്‍

സ്വന്തം ലേഖകന്‍Friday, February 1, 2019 1:54 pm

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നവര്‍ക്കുള്ള പിഴ കൂട്ടി. ജൂണ്‍ മുതല്‍ വിദേശികളുടെ എണ്ണത്തിനനുസരിച്ച് 300 ദിനാര്‍ വീതം പിഴ നല്‍കേണ്ടി വരുമെന്നു മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. നിലവില്‍ 100 ദിനാര്‍ ആണ് പിഴ.

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു നിശ്ചിത ശതമാനം തൊഴില്‍ സംവരണമുണ്ട്. ഓരോ മേഖലയിലും വ്യത്യസ്ത തോതിലാണ് സംവരണം. എന്നാല്‍ പലരും സംവരണ തോത് പാലിക്കുന്നില്ല. ഇതു നിയന്ത്രിക്കാനാണു പിഴ വര്‍ധിപ്പിക്കുന്നത്. വര്‍ഷംതോറും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുമ്പോള്‍ പിഴയും ആവര്‍ത്തിച്ച് നല്‍കേണ്ടിവരും. അതിനിടെ, അവിദഗ്ധരായ വിദേശികള്‍ക്ക് അവസരം നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് പാര്‍ലമെന്റിലെ നിയമ-നിയമനിര്‍മാണ സമിതി അധ്യക്ഷന്‍ ഷുഐബ് അല്‍ മുവൈസിരി ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x