
കുവൈത്ത് സിറ്റി: കുടുംബവീസയില്‍ ഭാര്യ/മക്കള്‍ അല്ലാത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രീമിയം അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി. മാതാപിതാക്കള്‍/സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 3000 ദിനാര്‍ വരെയുള ഇന്‍ഷുറന്‍സ് പ്രീമിയം അടക്കണമെന്ന് 2017ല്‍ പ്രാബല്യത്തില്‍ വരുത്തിയ നിബന്ധനയാണ് ഒഴിവാക്കിയത്.
പകരം ഇന്‍ഷുറന്‍സ് പ്രീമിയമായി 50 ദിനാറും ഒരു വര്‍ഷത്തെ താമസത്തിന് 200 ദിനാറും ഫീസ് അടച്ചാല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുടുംബ വീസ ലഭിക്കുമെന്ന് താമസാനുമതികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു. 2017ല്‍ തീരുമാനം വന്നതിന് ശേഷം ഭാര്യ/മക്കള്‍ അല്ലാത്ത ബന്ധുക്കള്‍ക്ക് വീസ ലഭിക്കുന്നതിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രീമിയം അടച്ചവര്‍ക്ക് പ്രസ്തുത തുക ചികിത്സക്കായി ചെലവായിട്ടില്ലെങ്കില്‍ തിരിച്ചുകിട്ടുന്നതിനായി ശ്രമിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.