Currency

സൗദിയില്‍ ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം

സ്വന്തം ലേഖകന്‍Tuesday, February 5, 2019 12:14 pm

റിയാദ്: സൗദിയില്‍ ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നടത്തിയ പ്രത്യേക പരിശോധനയിലാണ് കണ്ടെത്തല്‍. ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. നാല്‍പ്പതിനായിരത്തോളം (39,500) സ്ഥാപനങ്ങളില്‍ ആയിരുന്നു പരിശോധന. കാലഹരണപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കൃതിമ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് പുറമെ നിരവധി മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തി.

ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ വലിയ നിയമലംഘനമാണ് നടത്തിയതെന്ന് കണക്കാക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പത്ത് ലക്ഷം റിയാല്‍ പിഴയോ, മൂന്ന് വര്‍ഷം തടവോ രണ്ടും കൂടിയോ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1900 എന്ന നമ്പറിലോ, ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x