Currency

വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍: പരിശോധന കര്‍ശനമാക്കും

സ്വന്തം ലേഖകന്‍Tuesday, February 5, 2019 3:11 pm

കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മുന്‍കാല ഫയലുകള്‍ മുഴുവന്‍ സൂക്ഷ്മപരിശോധ നടത്തണമെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര-പ്രതിരോധ സമിതി വക്താവ് നായിഫ് അല്‍ മുര്‍ദാസ് എംപി. വിദേശികള്‍ വഴിവിട്ടനിലയില്‍ 30000 ലേറെ ലൈസന്‍സുകള്‍ സമ്പാദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.

ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗതവിഭാഗം മുന്‍ അണ്ടര്‍സെക്രട്ടറിയാണ് ലൈസന്‍സ് അനുവദിക്കുന്നതിലെ ക്രമക്കേട് സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നത്. ലൈസന്‍സ് പുതുക്കുമ്പോള്‍ ഫയലുകള്‍ പരിശോധനാ വിധേയമാക്കിയാല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അത്തരം ലൈസന്‍സുകള്‍ പിടിച്ചെടുക്കുകയും കൃത്രിമം നടത്തുന്നതിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x