Currency

സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍

സ്വന്തം ലേഖകന്‍Wednesday, February 6, 2019 11:52 am

റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. 1.4 ശതമാനമാണ് വര്‍ധന. ജനറല്‍ അതോറിറ്റി ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റേതാണ് കണക്ക്. കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശികള്‍ക്ക് 80,000 തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ജനറല്‍ അതോറിറ്റി ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ചാണ് കണക്ക്. ഇത് പ്രകാരം 2017 നെ അപേക്ഷിച്ച് 2018ല്‍ 1.4 ശതമാനം സ്വദേശിവത്കരണ വര്‍ദ്ധനവുണ്ട് സ്വകാര്യ സ്ഥാപനങ്ങളില്‍. കഴിഞ്ഞ മൂന്ന് മാസത്തിനകം മാത്രം 0.4 ശതമാനം വര്‍ധനവുണ്ടായി. 2018 മൂന്നാം പാദത്തില്‍ 19.4 ശതമാനമായിരുന്നു സ്വദേശി സാന്നിധ്യം. നാലാം പാദത്തില്‍ 19.8 ശതമാനമായി ഉയര്‍ന്നു. അടുത്ത വര്‍ഷത്തിനകം കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശികള്‍ക്ക് 80,000 തൊഴിലുകള്‍ സൃഷ്ടിക്കും. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് പദ്ധതി.

മാനവവിഭവ ശേഷി ഫണ്ട് അഥവാ ഹദഫ്, ഗോസി, സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റി, സൗദി ചേമ്പര്‍ തുടങ്ങിയ വേദികളുമായി സഹകരിച്ചാണിത്. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കൂടുതലാണ്. ഇത് പരിഹരിക്കാന്‍ സ്വദേശിവത്കരണം പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x