Currency

നിയമ ലംഘകര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ലക്ഷം റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Wednesday, February 6, 2019 12:11 pm

റിയാദ്: സൗദിയില്‍ അനധികൃതമായി തങ്ങുന്ന നിയമ ലംഘകരെ തൊഴിലെടുപ്പിച്ചാല്‍ കടുത്ത ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) മുന്നറിയിപ്പ് നല്‍കി. ലക്ഷം റിയാല്‍ പിഴ, അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ടിങിന് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ. അതേസമയം സ്ഥാപനത്തെ കുറിച്ച് രാജ്യത്തെ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്യും. കൂടാതെ സ്ഥാപനമേധാവിക്ക് ഒരു വര്‍ഷത്തെ തടവും വിദേശിയാണെങ്കില്‍ നാടുകടത്തലും ശിക്ഷ ലഭിക്കും.

നിയമ ലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും ജവാസാത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശന വിസയിലെത്തിയവര്‍ അനുവദിച്ച കാലാവധി കഴിയുന്നതോടെ സൗദി വിട്ടുപോകണം. ഇഖാമ നിയമലംഘകര്‍, തൊഴില്‍ നിയമലംഘകര്‍, അതിര്‍ത്തി നിയമലംഘകര്‍ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിര്‍ത്തരുതെന്ന് ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇത്തരം നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് ശിക്ഷയും പിഴയും ലഭിക്കും. ആറ് മാസം തടവും ലക്ഷം റിയാല്‍ പിഴയും വിദേശിയെങ്കില്‍ നാടുകടത്തലുമാണ് നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് അനുശാസിക്കുന്നതെന്നും ജവാസാത്ത് വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x