
അബുദാബി: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വഴി അപകടങ്ങള്‍ വര്‍ധിക്കുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുക, ഗെയിം കളിക്കുക, സന്ദേശം അയയ്ക്കുക, ചിത്രം എടുക്കുക തുടങ്ങിയവയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.