സംശയാസ്പദമായ നിലയിൽ അജ്ഞാത വാഹനം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു.
ന്യൂയോർക്ക്: സംശയാസ്പദമായ നിലയിൽ അജ്ഞാത വാഹനം കണ്ടെത്തിയതിനെ തുടർന്ന് ന്യൂയോർക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളം ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു. വിമാനത്താവളത്തിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി ടെർമിനൽ ബി പൂര്‍ണമായും അടച്ചുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കർശന പരിശോധന നറ്റത്തുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 11 മുതൽ ഒരു മണിക്കൂർ നേരത്തേക്കാണു അടച്ചത്.
ന്യൂയോർക്ക് നഗരത്തിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിരുന്നു. അതിനാൽ തന്നെ ഗാര്‍ഡിയ വിമാനത്താവളത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ അജ്ഞാത വാഹനം കണ്ടെത്തിയതിനെ അധികൃതർ അതീവ ശ്രദ്ധയോടെയാണു കൈകാര്യം ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.