Currency

ന്യൂയോർക്കിൽ ഭവനരഹിതരായി കഴിയുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

സ്വന്തം ലേഖകൻFriday, September 30, 2016 6:29 pm

യൂയോർക്കിൽ ഭവനരഹിതർക്ക് അന്തിയുറങ്ങാൻ ഏർപ്പാടക്കിയ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി കണക്കുകൾ.

ന്യൂയോർക്ക്: യൂയോർക്കിൽ ഭവനരഹിതർക്ക് അന്തിയുറങ്ങാൻ ഏർപ്പാടക്കിയ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി കണക്കുകൾ. ഡിപ്പാർട്ടുമെന്റ് ഓഫ് ഹോംലെസ്സിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം അറുപതിനായിരത്തോളം പേരാണു ഇവിടെ അന്തിയുറങ്ങുന്നത്.

ഭവനരഹിതരുടെ കാര്യത്തിൽ താൻ പ്രത്യേക പരിഗണന നൽകുമെന്ന് മേയർ ബിൽ ദെ ബ്ലേസ്യോ അറിയിച്ചു. ഇദ്ദേഹം ചുമതലയേറ്റതിൽപ്പിന്നെ ഈ സേവനം ഉപയോഗപ്പെടുത്തുന്ന ഭവനരഹിതരുടെ എണ്ണത്തിൽ പതിനെട്ട് ശതമാനം വർദ്ധനവ് ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷത്തെ ബജറ്റിൽ ഭവനരഹിതർക്കായി 1.3 ബില്യൺ ഡോളറാണ് നീക്കി വെച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x