Currency

മസ്‌കത്ത് വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിരക്ക്

സ്വന്തം ലേഖകന്‍Tuesday, February 12, 2019 9:55 pm

മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തി. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ വാഹനങ്ങള്‍ക്ക് ഇനി രണ്ട് റിയാല്‍ ഈടാക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സൂചനാ ബോര്‍ഡും വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടണ്ട്.

അതേസമയം, അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കുമായി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ പത്ത് മിനിറ്റു വരെ ടെര്‍മിനലുകള്‍ക്ക് മുന്‍വശം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റുവരെ അധിക സമയം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് റിയാലും തുടര്‍ന്നുള്ള മിനിറ്റുകളില്‍ പത്ത് മിനിറ്റിന് രണ്ട് റിയാലും ഈടാക്കും.

സൗജന്യ പാര്‍ക്കിംഗ് സമയം കഴിഞ്ഞ ദിവസം വരെ മൂന്ന് മിനിറ്റാണ് അനുവദിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് പത്ത് മിനിറ്റായി ദീര്‍ഘിപ്പിച്ച് അധികൃതര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x