Currency

ഹജ്ജ് 2019: കുവൈത്തില്‍ അപേക്ഷ സ്വീകരിക്കുന്നത് 14 വരെ

സ്വന്തം ലേഖകന്‍Wednesday, February 13, 2019 12:28 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നവരില്‍നിന്ന് അപേക്ഷ സ്വീകരിക്കുന്നത് ഈമാസം 14 വ്യാഴാഴ്ച വരെ. ഔഖാഫ്- ഇസ്‌ലാമികകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേ അപേക്ഷിച്ച് കിട്ടാതെപോയ അപേക്ഷകര്‍ക്കാണ് ആദ്യ പരിഗണന നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിദൂനികളുടെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യം സൗദിയുടെ അംഗീകാരം ലഭിച്ചശേഷം അനുയോജ്യമായ സമയത്ത് അറിയിക്കും. ഇക്കുറി ഹാജിമാരെ മക്കയിലെത്തിച്ച് തിരിച്ച് കുവൈത്തിലെത്തിക്കുന്നതുള്‍പ്പെടെ സേവനങ്ങള്‍ക്കായി 10 ഹംലകള്‍ക്കാണ് അനുമതി നല്‍കിയത്. ഒരു ഹാജിയില്‍നിന്ന് 1300 ദീനാര്‍ ഈടാക്കി ഓരോ ഹംലകള്‍ക്കും 200 ഹാജിമാരെ കൊണ്ടുപോകാനാണ് അനുമതി. രാജ്യത്തുനിന്നുള്ള ഹജ്ജ് സര്‍വിസ് ചെലവേറിയതായതിനാല്‍ ഇന്ത്യക്കാരുള്‍പ്പെടെ വിദേശികള്‍ ഏതാനും വര്‍ഷങ്ങളായി കുവൈത്തില്‍നിന്ന് ഹജ്ജിന് പോകുന്നത് വിരളമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x