
റിയാദ്: സൗദി എയര്‍ലൈന്‍സിന് പിറകെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസിനൊരുങ്ങി സ്പൈസ് ജെറ്റ്. ഏപ്രില്‍ മുതല്‍ സര്‍വീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജിദ്ദ-കോഴിക്കോട് സെക്ടറില്‍ ഇതാദ്യമായാണ് സ്പൈസ് ജെറ്റ് വിമാനസര്‍വ്വീസ് ആരംഭിക്കുന്നത്
ഏപ്രില്‍ 20 മുതലാണ് ജിദ്ദ- കോഴിക്കോട് സെക്ടറില്‍ സ്‌പൈസ് ജെറ്റ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ദിവസേന ഓരോ സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 5.35ന് പുറപ്പെടുന്ന വിമാനം സൗദി സമയം രാവിലെ 8.35ന് ജിദ്ദയിലെത്തും. രാവിലെ 9.45ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.05ന് കോഴിക്കോട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്.
ബോയിംഗ് 737 മാക്സ് ശ്രേണിയില്‍പെട്ട വിമാനമാണ് സര്‍വീസ് നടത്തുന്നത്. 230 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ ഭാര നിയന്ത്രണത്തിന്റെ ഭാഗമായി 189 പേര്‍ക്ക് യാത്രചെയ്യാനാണ് അനുമതിലഭിച്ചിട്ടുള്ളത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്‍വേക്ക് 645 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.