Currency

രാജ്യത്തെ വാഹനങ്ങളുടെ പരമാവധി ഉയരവും നീളവും നിര്‍ണ്ണയിച്ച് കുവൈത്ത്

സ്വന്തം ലേഖകന്‍Monday, February 18, 2019 11:48 am

കുവൈത്ത് സിറ്റി: രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്തില്‍ നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് ആണ് ഗതാഗതാ നിയമത്തില്‍ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്നും വീതി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും ഉത്തരവിലുണ്ട്.

പരമവാധി ഗതാഗത കുരുക്കുകള്‍ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. ഉയരക്കൂടതലും അമിത നീളവും കാരണം ചില വാഹനങ്ങള്‍ യാത്രാ തടസ്സത്തിന് കാരണമാക്കുന്നുണ്ടെന്ന കണ്ടെത്തലാണ് അധികൃതര്‍ക്ക്. ഇതനുസരിച്ച് ഈ നിയമപരിധിയില്‍ വരാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ട്രാഫിക് വിഭാഗത്തിന് സാധിക്കും.

അതേസമയം, നിയമം എന്ന് മുതല്‍ പ്രാവര്‍ത്തികമാകും എന്നത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യമാകുന്നതോടെ പുതുതായി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് ബാധകമാണോ എന്ന് ഉത്തരവില്‍ പറയുന്നില്ല. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീടുണ്ടാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x