Currency

റസ്റ്ററന്റുകളിലെ അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, February 18, 2019 12:36 pm

കുവൈത്ത് സിറ്റി: റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കണമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ചെയര്‍മാന്‍ ഈസ അല്‍ കന്ദരി നിര്‍ദേശിച്ചു. ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാവുന്ന വിധം സ്‌ക്രീനുകള്‍ ക്യാമറയുമായി ബന്ധിപ്പിക്കണം.

അടുക്കളയുടെ ശുചിത്വവും പാചകം ചെയ്യുന്നതിലെ രീതിയുമുള്‍പ്പെടെ ഉപഭോക്താവ് ശ്രദ്ധിക്കുന്നത് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉടമകളെ നിര്‍ബന്ധിതരാക്കും. ഭക്ഷ്യ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും കന്ദരി പറഞ്ഞു. പല രാജ്യങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്.

ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പുറമേ അടുക്കളയുടെ ചുമര്‍ ക്ലാസ് കൊണ്ടുള്ളതാക്കുന്നതും പരിഗണിക്കണം. ക്യാമറകള്‍ സ്ഥാപിക്കുക വഴി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന കുറക്കേണ്ടതില്ലെന്നും പരിശോധകര്‍ക്ക് ക്യാമറയുടെ സാന്നിധ്യം ജോലി എളുപ്പമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x