
ജിദ്ദ: സൗദിയില്‍ ബിനാമി ബിസിനസ്സ് തടയാനുള്ള സമഗ്ര പദ്ധതിക്ക് രാജാവിന്റെ അംഗീകാരം ലഭിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ബിനാമി ബിസിനസ് തടയുന്നതിനുള്ള പദ്ധതിക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് ബിനാമി ബിസിനസ് തുടച്ചു നീക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഒപ്പം ഇ -ട്രേഡിംഗ് പരിപോഷിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ആവിഷ്‌കരിച്ച സമഗ്ര പദ്ധതികള്‍ക്കാണ് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയത്. നിയമാനുസൃതമല്ലാതെ വിദേശികള്‍ സ്വകാര്യ മേഖലയില്‍ സ്വാധീനം ചെലുത്തുന്നത് തടയുന്നതിനും സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നു.
ബിനാമി ബിസിനസ് തടയുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ പത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപനം നടത്തണമെന്നും രാജാവ് നിര്‍ദ്ദേശിച്ചു. ബിനാമി ബിസിനസിന് കൂടുതല്‍ സാധ്യതകളുള്ള മേഖലകളെപ്പറ്റി പഠിച്ച് അത്തരം മേഖലകളില്‍ സ്വദേശിവത്കരണ തോത് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് തൊഴില്‍ മന്ത്രലയത്തിന്റെ കര്‍ത്തവ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.